അഭിനയിച്ചത് നിറകണ്ണുകളോടെ, സീരിസ് റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യും: അശ്ലീല സീരിസില്‍ അഭിനയിച്ച യുവാവ്

ദീപാവലി ദിവസം ഒ.ടി.ടിയില്‍ എത്തുന്ന സീരിസിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവാവ്. തന്നെ നിര്‍ബന്ധിപ്പിച്ച് അശ്ലീല സീരിസില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷമായി സിനിമാ-സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന യുവാവാണ് പരാതി നല്‍കിയത്.

ദീപാവലി ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവാവ് പറയുന്നത്. പ്ലേ സ്റ്റോറില്‍ കിട്ടുന്ന ഒരു അഡല്‍റ്റ്‌സ് ഓണ്‍ലി മൂവിയാണിത്. അതിനെ കുറിച്ചുള്ള ഡീറ്റെയ്ല്‍സ് ഒന്നും അറിയില്ലായിരുന്നു എന്നും യുവാവ് പറയുന്നു.

ഒരു സീരിസ് ഉണ്ട്, അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്താണ് തന്നെ ബന്ധപ്പെട്ടത്. താന്‍ ചെല്ലാമെന്ന് പറഞ്ഞു. അരുവിക്കര ആയിരുന്നു ഷൂട്ട്. ആളൊഴിഞ്ഞ പ്രദേശം. ഒരു കിലോമീറ്റര്‍ അകത്തുള്ള ഒരു വില്ല. സീരിസിന്റെ സെറ്റപ്പ് ലൈറ്റും കാര്യങ്ങളുമുണ്ട്.

ആദ്യം കുറച്ച് കഥയും കാര്യങ്ങളും പറഞ്ഞിട്ട് മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. ആദ്യം കുറച്ച് എടുത്തു. ഇത് മുന്നോട്ട് കൊണ്ടുപോവണമെങ്കില്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണമെന്ന് പറഞ്ഞു. എന്തിനാണ് അതെന്ന് ചോദിച്ചപ്പോള്‍ എഗ്രിമെന്റ് വേണമെന്ന് പറഞ്ഞു. താന്‍ ആദ്യമായി നായകനാകുന്ന ടെന്‍ഷനില്‍ എഗ്രിമെന്റ് വായിക്കാന്‍ പറ്റിയില്ല.

പേയ്‌മെന്റ് ഒക്കെ തരാമെന്ന് പറഞ്ഞപ്പോ ഒപ്പിട്ടു. ഒരു റൂമിനകത്ത് കേറിയപ്പോ തന്നോട് പറഞ്ഞു, ഇത് അഡല്‍റ്റ്‌സ് ഓണിയാണെന്ന്. ആ പെണ്ണുമായി മിംഗിള്‍ ചെയ്ത് അഭിനയിക്കണമെന്ന്. ഇതറിഞ്ഞ് മടങ്ങിപ്പോകാന്‍ ശ്രമിച്ച തന്നോട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു. തുടര്‍ന്ന് നിറകണ്ണോടെയാണ് അഭിനയിക്കേണ്ടി വന്നത് എന്നാണ് യുവാവ് പറയുന്നത്.

Latest Stories

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ