പൊറിഞ്ചു ജീവിച്ചിരുന്നയാള്‍; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ചിത്രത്തില്‍ ജോജു അവതരിപ്പിച്ച കാട്ടാളന്‍ പൊറിഞ്ചുവിനെ മറന്നിട്ടുണ്ടാകില്ല. അരങ്ങില്‍ തകര്‍ത്താടിയ ജോജു ജോര്‍ജിന്റെ ക്യാരക്ടര്‍ ശരിക്കും ജീവിച്ചിരുന്ന വ്യക്തിയാണെന്ന വെളിപ്പെടുത്തലുമായി സോജന്‍ ജോസ് എന്നയാള്‍. തൃശ്ശൂരിലെ യൂണിയന്‍കാരനായിരുന്ന സ്വന്തം അപ്പൂപ്പന്റെ കഥയാണ് പൊറിഞ്ചു മറിയം ജോസ് എന്നാണ് സോജന്‍ ജോസ് അവകാശപ്പെടുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃശ്ശൂരിനെ വിറപ്പിച്ച ആള്‍ തന്റെ അപ്പൂപ്പനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോജന്‍ പങ്കു വെച്ചത്.

യഥാര്‍ത്ഥ കാട്ടാളന്‍ പൊറിഞ്ചുവിനെ ക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; “കാട്ടാളന്‍ പൊറിഞ്ചു എന്ന് കേട്ടാല്‍ സിനിമയില്‍ ഉള്ള ജോജു ജോര്‍ജിനെ അല്ലെ നിങ്ങള്‍ക്ക് അറിയു, ജോജു ജോര്‍ജു അഭിനയിച്ച കാട്ടാളന്‍ പൊറിഞ്ചു ശരിക്കും ഇത് ആട്ട ഗഡി എന്റെ അപ്പാപ്പന്‍ ആണ്. എന്റെ അപ്പച്ചന്റെ അപ്പന്‍”

എഴുപതുകളില്‍ തൃശ്ശൂരിനെ വിറപ്പിച്ച കാട്ടാളന്‍ പൊറിഞ്ചുവിനെക്കുറിച്ച് അന്ന് കേട്ടിരുന്നവരും കണ്ടിട്ടുള്ള പലരും പോസ്റ്റിന് പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

https://www.facebook.com/photo.php?fbid=2327474044157649&set=a.1387244128180650&type=3&theater

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍