'ഈ വയസ്സാന്‍ കാലത്തിപ്പോ ഡിവോഴ്‌സ് കിട്ടിയിട്ട് എന്നാ ചെയ്യാനാ'; 'പൂക്കാലം' സക്‌സസ് ട്രെയിലര്‍

‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത ‘പൂക്കാലം’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ സക്‌സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ യൂട്യൂബില്‍ ഇതിനകം തരംഗമായിട്ടുണ്ട്. അതിന് പിന്നാലെയാണ് സിനിമയുടെ സക്‌സസ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. നൂറു വയസുള്ള ഇട്ടൂപ്പിന്റേയും – കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പൂക്കാലം അവതരിപ്പിക്കുന്നത്.

വിജയരാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തിയിരിക്കുന്നത്. ‘ആനന്ദ’ത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആന്റണിയും അരുണ്‍ കുര്യനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ‘ആനന്ദ’ത്തിന്റെ ഛായാഗ്രാഹകനായ ആനന്ദ് സി. ചന്ദ്രനാണ് പൂക്കാലത്തിന്റേയും ക്യാമറമാന്‍. ആനന്ദത്തില്‍ മനോഹര ഗാനങ്ങള്‍ ഒരുക്കിയ സച്ചിന്‍ വാര്യരാണ് പൂക്കാലത്തിലും സംഗീതം ഒരുക്കിയിരിക്കുന്നത്.

ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അബു സലീം, റോഷന്‍ മാത്യു, സുഹാസിനി, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.

സി.എന്‍.സി. സിനിമാസ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് -സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ -റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വ്വഹണം -ജാവേദ് ചെമ്പ്, എക്‌സി. പ്രൊഡ്യൂസര്‍ -വിനീത് ഷൊര്‍ണൂര്‍, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ -വിശാഖ് ആര്‍. വാര്യര്‍, അസോ. ഡയറക്ടര്‍ -ലിബെന്‍ സേവ്യര്‍, സൗണ്ട് മിക്‌സിങ് -വിപിന്‍ നായര്‍, കളറിസ്റ്റ് -പിലാര്‍ റഷീദ്, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈന്‍ -അരുണ്‍ തെറ്റയില്‍, മാര്‍ക്കറ്റിംഗ് -സ്നേക്ക്പ്ലാന്റ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ