'പൊന്നിയിന്‍ സെല്‍വന്‍ 2' എത്താന്‍ വൈകും? പ്രതികരിച്ച് അണിയറപ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’. ഈ വര്‍ഷം ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസിനെ കുറിച്ചുള്ള ആശങ്കളും റിലീസ് നീളുമെന്ന പ്രചാരണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നീളുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ചിരിക്കുകയാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍. പൊന്നിയിന്‍ സെല്‍വന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. നേരത്തെ പറഞ്ഞത് പോലെ സിനിമ ഏപ്രില്‍ 28ന് തന്നെ റിലീസ് ചെയ്യും.

സിനിമയുടെ പ്രമോഷനായി ചില പദ്ധതികള്‍ ഉള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഒരു സര്‍പ്രൈസ് പ്രഖ്യാപനവുമായി വരും. അതുകൊണ്ട് തന്നെ ചിത്രം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെറും അഭ്യൂഹം മാത്രമാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.

പാണ്ഡ്യന്മാരുമായുള്ള ഏറ്റുമുട്ടലിന് ശേഷം അരുണ്‍മൊഴി വര്‍മ്മനും വന്തിയദേവനും കടലില്‍ വീഴുന്നിടത്താണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം അവസാനിക്കുന്നത്. ആദ്യ ഭാഗത്തിന്റെ എന്‍ഡ് ക്രെഡിറ്റ് സീനില്‍ ഊമൈ റാണിയുടെ മുഖം വെളിപ്പെടുത്തുന്നത് മുന്നോട്ടുള്ള കഥയ്ക്ക് ആകാംക്ഷ നല്‍കുന്നതാണ്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ 500 കോടിയില്‍ അധികം ആഗോള കളക്ഷന്‍ നേടിയിരുന്നു. ഐശ്വര്യ റായ്, തൃഷ, വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, ലാല്‍, ശരത് കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ