റിലീസിന് മുമ്പേ കോടികൾ കൊയ്ത് 'പൊന്നിയിൻ സെൽവൻ'; അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ പുറത്ത്

ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നത്തിന്റെ സ്വപ്ന ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം തിയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം തുടക്കം മുതൽ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

വലിയ ബജറ്റിൽ കഥ പറയുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങ് ഞായറാഴ്ചയാണ് ആരംഭിച്ചത്. പൊന്നിയിൻ സെൽവൻ പ്രദർശനത്തിനെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കോടി രൂപയ്ക്ക് മുകളിലാണ് സിനിമ അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം നേടിയിരുക്കുന്നത്.

പൊന്നിയിൻ സെൽവന്റെ തമിഴ്‌നാട്ടിലെ ആദ്യദിന ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതുവരെ 78000തിലധികം ടിക്കറ്റുകൾ വിറ്റുപോയെന്ന സൂചനകളുണ്ട്. ഇതേ രീതിയിൽപോകുന്ന പക്ഷം വ്യാഴാഴ്‌ചയോടെ എട്ട് കോടിയ്ക്ക് മുകളിൽ പ്രീ ബുക്കിങ്ങിലൂടെ സിനിമ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ഈ മാസം 30-നാണ് പൊന്നിയിൻ സെൽവൻ തിയേറ്ററുകളിലെത്തുന്നത്.

കേരളത്തിൽ 250ഓളം തിയേറ്ററുകളിലയി പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ പറഞ്ഞു വെയ്ക്കുന്നത്.

ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെന്ന രാജരാജ ചോളൻ ഒന്നാമനെ കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. ആദ്യ ഭാ​ഗത്ത് ടൈറ്റിൽ കഥാപാത്രമായി ജയം രവിയാണ് എത്തുന്നത്. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ.

ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവനായി കാർത്തി, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായി, കുന്ദവൈ രാഞ്ജിയായി തൃഷ ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ