ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം.

മാത്രമല്ല നടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അമരന്‍ എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന്‍ ബ്രാഹ്‌മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് നടിക്കെതിരെ കേസ് എടുത്തത്. ചോദ്യം ചെയ്യാന്‍ പൊലീസ് സമന്‍സുമായി എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി ഒളിവില്‍ പോയ വിവരം പൊലീസ് അറിയുന്നത്. നടിക്കായി തിരച്ചില്‍ നടക്കുകയാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്