പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല; രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തെ കുറിച്ച് മകള്‍ പറയുന്നത്

നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ കണ്ട പിഷാരടിയുടെ മൂത്ത മകള്‍ പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയെ പറ്റിയുള്ള അഭിപ്രായം ചോദിച്ച മാധ്യമങ്ങളോടായിരുന്നു പിഷാരടിയുടെ മകള്‍ പീലിയുടെ പ്രതികരണം. ഇഷ്ടപെട്ടില്ല. അച്ഛന്‍ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല. പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല. ദേഷ്യം വരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു.

അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ. രക്ഷപ്പെട്ട സീന്‍ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങള്‍ ഇഷ്ടമാണ്. ഇതില്‍ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസാണ് പടം’ പീലി പറഞ്ഞു.

‘അവള്‍ക്ക് സിനിമയും കഥാപാത്രവും ഒന്നും ഇല്ല. അച്ഛനാണ് വേദനിക്കുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയാണ് അവരെ ഭയരഹിതരാക്കുന്നത്,” മകള്‍ സിനിമയെ പറ്റി പറയുന്ന വീഡിയോ പങ്കുവെച്ച് പിഷാരടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍ തന്റെ അമ്മയും സിനിമ കാണാന്‍ വന്നില്ലെന്ന് പിഷാരടി കൂട്ടിച്ചേര്‍ത്തു.

Latest Stories

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'