ജെമിനി ഗണേശനാവാന്‍ യോഗ്യന്‍ ദുല്‍ഖര്‍ തന്നെ, മഹാനടിയിലെ പുതിയ ചിത്രം വൈറലാകുന്നു

മലയാളത്തിന്റെ യുവതാരം ദുല്‍ഖറിന്റെ “മഹാനടി”യിലെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജെമിനി ഗണേശന്റെ വേഷത്തില്‍ ക്യാമറയ്ക്കു പിന്തിരിഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ചിത്രം നടനും കാതല്‍മന്നനും തമ്മിലുള്ള രൂപസാദൃശ്യം വ്യക്തമാക്കുന്നതാണ്. എന്നാല്‍ താന്‍ ജെമിനി ഗണേശനോടുള്ള പൂര്‍ണ്ണ സാദൃശ്യത്തിലായിരിക്കില്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട് .

ഞാന്‍ അദ്ദേഹത്തെ പോലെയല്ല സിനിമയില്‍ ഇരിയ്ക്കുന്നത്. അങ്ങനെയാവാന്‍ എനിയ്ക്ക് സാധിക്കുകയുമില്ലെന്നതാണ് വാസ്തവം, ചിത്രത്തില്‍ പ്രോസ്‌തെറ്റിക് മേയ്ക്കപ്പിടാന്‍ താല്‍പര്യമില്ല. എന്നാല്‍ ഈ വിഷയത്തിലുള്ള എന്‌റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. 1950കളിലെ അന്നത്തെ സൂപ്പര്‍സ്റ്റാറാണ് ഞാനെന്ന് സങ്കല്‍പ്പിക്കുക. അതിലൂടെ എനിയ്ക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കും. ദുല്‍ഖര്‍ പറയുന്നു. അതേസമയം മഹാനടിയിലെ ദുല്‍ഖറിന്‌റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നടി സാവിത്രിയുടെ വേഷത്തിലെത്തുന്നത്, വൈജയന്തി മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്. തെലുഗു തമിഴ് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിന്‌റെ മലയാളം ഡബ്ബും തയ്യാറാക്കുന്നുണ്ട്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...