ആരാധകര്‍ തമ്മിലടിച്ചു; തിയേറ്ററിലേക്ക് പെട്രോള്‍ ബോംബേറ്; അജിത് ആരാധകന് പരിക്ക്

ആരാധകര്‍ തമ്മിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് അജിതിന്റെ പുതിയ സിനിമ വാലിമൈ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു. സിനിമ തിയേറ്ററിന് മുന്നില്‍ നിന്നിരുന്ന അജിതിന്റെ ആരാധകര്‍ക്ക് നേരെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്.

സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മുന്നോടിയായി തിയേറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെയാണ് നവീന്‍ കുമാര്‍ എന്നയാള്‍ക്ക് നേരെ ബോംബ് എറിഞ്ഞത്. കുമാറിന് നിസാരപരിക്കേറ്റു.

ബോംബ് എറിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു. എച്ച് വിനോത് ആണ് വാലിമൈ സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി, ജാന്‍വി കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ