ഗോള്‍ഡന്‍ തിളക്കത്തില്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'; ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലേക്ക് എത്തുമോ?

ഇന്ത്യന്‍ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയര്‍ത്തിയ നിമിഷമായിരുന്നു കാന്‍സ് ചലച്ചിത്രമേളയിലെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിന് ലഭിച്ച ഗ്രാന്‍ഡ് പ്രീ പുരസ്‌കാര നേട്ടം. ഇപ്പോഴിതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിനും അരികെയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

മികച്ച സംവിധാനം, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ഗോള്‍ഡന്‍ ഗ്ലോബില്‍ ബെസ്റ്റ് ഡയറക്ടര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പരിഗണിക്കപ്പെടുന്നത്. ജനുവരി 5ന് ആണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനം.

കനി കുസൃതി, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. ഫ്രാന്‍സിലെയും ഇന്ത്യയിലെയും നിര്‍മ്മാണ കമ്പനികളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണിത്.

രണ്ട് കുടിയേറ്റ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. കനിയും ദിവ്യയും ആണ് ചിത്രത്തില്‍ നഴ്‌സുമാരുടെ വേഷത്തില്‍ എത്തിയത്. യുവ താരം ഹൃദു ഹാറൂണും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. മുംബൈയിലും രത്നഗിരിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പായല്‍ കപാഡിയയാണ്.

അതേസമയം, നവംബര്‍ 22ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വൈറലാവുന്നത്. ദിവ്യപ്രഭയുടെ ഇന്റിമേറ്റ് രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി