അയ്യപ്പന്‍ നായര്‍ തെലുങ്കില്‍ 'ഭീംല നായക്'; പവന്‍ കല്യാണിനോട് ഏറ്റുമുട്ടാന്‍ റാണ ദഗുബതി, വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രം “അയ്യപ്പനും കോശിയു”ടെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നു. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരും ഗെറ്റപ്പും കൂടാതെ ഒരു ലൊക്കേഷന്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് നിര്‍മ്മാതാക്കള്‍. പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരും ഗെറ്റപ്പും ലൊക്കേഷന്‍ വീഡിയോയുമാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ പേര് “ഭീംല നായക്” എന്നാണ്. പൊലീസ് യൂണിഫോമില്‍ ഈ കഥാപാത്രമായുള്ള പവന്‍ കല്യാണിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രമാകുന്ന റാണ ദഗുബതിയും സെറ്റില്‍ ജോയിന്‍ ചെയ്തു.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്ര ആണ്. ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നാഗ വസ്മിയാണ് നിര്‍മ്മാണം.

Latest Stories

ജയിച്ചു എണ്ണയുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനയിപ്പിക്കുമായ്; മോശം ഇന്നിങ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ