'ചിരഞ്ജീവിയുടെ റിവോള്‍വര്‍ എടുത്ത് സ്വന്തം തലയില്‍ വച്ചു'; ബാലയ്യയോട് പവന്‍ കല്യാണ്‍, സംഭവം ഇതാണ്..

തെലുങ്ക് സിനിമയില്‍ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് നന്ദമൂരി ബാലകൃഷ്ണയും പവന്‍ കല്യാണും. ഇരുവരും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബാലയ്യ അവതരിപ്പിക്കുന്ന ‘അണ്‍സ്റ്റോപ്പബിള്‍  എന്‍ബികെ’ എന്ന പരിപാടിയിലാണ് പവന്‍ കല്യാണ്‍ എത്തിയിരിക്കുന്നത്.

ഈ ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇത്രയധികം വിപ്ലവ ചിന്തകളുള്ള ഒരാള്‍ എങ്ങനെ പവര്‍ സ്റ്റാറായി എന്ന് ബാലകൃഷ്ണ പവനോട് ചോദിക്കുന്നതായും പ്രമോയില്‍ ഉണ്ട്. പവന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം. പവര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന പവന്‍ കല്യാണ്‍, മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ സഹോദരനാണ്.

മാത്രവുമല്ല ജന സേന പാര്‍ട്ടി എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയും നടന്‍ സ്ഥാപിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകന്‍ എന്‍ടിആറിന്റെ മകനായ ബാലകൃഷ്ണയും രാഷ്ട്രീയത്തില്‍ സജീവമാണ്. അതിനാല്‍ തന്നെ തെലുങ്കിലെ മറ്റൊരു പ്രധാനപ്പെട്ട താരമായ ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പവന്‍ എത്തുന്നത് വലിയ വാര്‍ത്തായിരുന്നു.

ആന്ധ്രയിലെ പുതിയ രാഷ്ട്രീയ ധാരയുടെ വക്താവായ പവനുമായുള്ള ബാലയ്യയുടെ രാഷ്ട്രീയ കാര്യത്തിലെ സംസാരം ചിലപ്പോള്‍ തീപാറിയേക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ ചിരഞ്ജീവിയുടെ റിവോള്‍വര്‍ സ്വന്തം തലയില്‍ വച്ചതിനെ കുറിച്ചും പവന്‍ ഷോയില്‍ വിവരിക്കുന്നുണ്ട്.

എന്നാല്‍ ഈ കഥ പൂര്‍ണ്ണമായും പ്രമോയില്‍ കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് എന്താണ് എന്നതാണ് ഇപ്പോള്‍ തെലുങ്ക് സിനിമ രംഗത്തെ ചര്‍ച്ച. അതേസമയം, ‘വീരസിംഹ റെഡ്ഡി’ ആണ് ബാലയ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റിലീസ് ചെയ്ത് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം