അടി കപ്യാരെ കൂട്ടമണിക്ക് ശേഷം അജുവും ധ്യാനും നീരജും; പാതിരാ കുര്‍ബാനയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അടി കപ്യാരേ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതന്‍ ആയ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പാതിരാ കുര്‍ബാന “. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജൂഡ് ആന്റണി, ജി മാര്‍ത്താണ്ഡന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

ബ്‌ളുലൈന്‍ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റെതാണ്. റോബി വര്‍ഗ്ഗീസ് രാജ്-ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍ നര്‍മത്തിനൊപ്പം ഹൊററിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബ്‌ളുലൈന്‍ മൂവീസ് ആണ്. അടുത്ത വര്‍ഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ നായികമാരായിരിക്കും ചിത്രത്തില്‍ ഉള്ളെതെന്നാണ് അറിയാന്‍ കഴിയുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്