ഹലോവീന്‍ തീമില്‍ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍; നടിയെ തിരിച്ചറിയാനാകാതെ സോഷ്യല്‍ മീഡിയ, വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി പാര്‍വതി തിരുവോത്തിന്റെ ഹലോവീന്‍ തീം ഫോട്ടോഷൂട്ട്. വെള്ള നിറത്തിലുള്ള മിനി ഡ്രസ് ധരിച്ച്, അതേ നിറത്തിലുള്ള ഹൈ ഹീല്‍സും അണിഞ്ഞും ബോള്‍ഡ് സ്‌റ്റൈലിലാണ് പാര്‍വതി എത്തിയിരിക്കുന്നത്. ഹലോവീന്‍ തീമിലുള്ള താരത്തിന്റെ മേക്കപ്പും ശ്രദ്ധ നേടുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

താരത്തെ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല എന്നാണ് ചിലരുടെ കമന്റുകള്‍. നിലവില്‍ ഹൃത്വിക് റോഷന്റെ ആദ്യ നിര്‍മ്മാണ സംരംഭമായ സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍വതി തിരുവോത്ത്. മുംബൈ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘സ്റ്റോം’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പരയിലാണ് പാര്‍വതി അഭിനയിക്കുന്നത്.

ഹൃത്വിക് റോഷന്‍, സബ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാര്‍ത്ഥി എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പാര്‍വതി പങ്കുവച്ചിരുന്നു. ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രത്തിലും പാര്‍വതി നായികയായി എത്തുന്നുണ്ട്. ഡോണ്‍ പാലത്തറ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീഷ് പോത്തന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്.

ജോമോന്‍ ജേക്കബ് ആണ് സിനിമയുടെ നിര്‍മ്മാണം. നവംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മലയാളത്തില്‍ പാര്‍വതിയുടേതായി ഒടുവിലെത്തിയ സിനിമ ഉള്ളൊഴുക്ക് ആണ്. ഉര്‍വശിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഉള്ളൊഴുക്കും പാര്‍വതിയുടെ പ്രകടനവും നേടിയത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്