പാര്‍വതിയുടെ പരാതിയില്‍ അറസ്റ്റിലായ മമ്മൂട്ടി ആരാധകന് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മ്മാതാവ്

നടി പാര്‍വതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത മമ്മൂട്ടി ആരാധകന്‍ പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. ഫെയ്‌സ്ബുക്കിലിട്ട ഒരു കമന്റിലൂടെയാണ് ജോബി പ്രിന്റോയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്.

മോനെ എന്ന അഭിസംബോധനയോടെയാണ് ജോബിയുടെ കമന്റ് ആരംഭിക്കുന്നത്. എന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വന്നാല്‍ നിനക്ക് ഇന്ത്യയിലോ ദുബായിയിലോ ഓസ്‌ട്രേലിയയിലോ യുകെയിലോ എന്റെ മരണം വരെ ജോലി തരാമെന്നാണ് ജോബിയുടെ കമന്റ്.

ജോബി ജോര്‍ജ്ജിന്റെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിന്റോ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു കമന്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ഗീതു മോഹന്‍ദാസിനെയും പാര്‍വതിയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ജോബി ജോര്‍ജ്ജ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് ജോലിക്കാരനായ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാര്‍വതിക്കെതിരെ അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു എന്നാണ് പ്രിന്റോയ്ക്ക് എതിരായ കേസ്. പ്രിന്റോയെ ഇന്നലെ വൈകിട്ട് ജാമ്യത്തില്‍വിട്ടു. കേസില്‍ മറ്റൊരളെ കൂടി പൊലീസ് ഇന്ന് പിടികൂടിയിട്ടുണ്ട്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് സന്ദേശം അയച്ച ആളെയാണ് ഇപ്പോള്‍ പൊലീസ് പിടികൂടിയിരിക്കുന്നത്.

Latest Stories

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍; ആത്മഹത്യ ഭര്‍തൃവീട്ടുകാരുടെ പീഡനത്തെതുടർന്നെന്ന് യുവതിയുടെ കുടുംബം

പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍; അവധി ദിവസം സെക്രട്ടറിയേറ്റിലെത്തി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറ് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്; മുഖ്യമന്ത്രിക്കായി കോൺഗ്രസ് നേതാവിന്‍റെ ശയനപ്രദക്ഷിണവും

'കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു'; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്

‘അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല, ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ കെ സി വേണുഗോപാൽ

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ