തരിണിയെ മരുമകളായി പ്രഖ്യാപിച്ച് പാര്‍വതിയും; പിറന്നാള്‍ ആശംസകളുമായി താരം

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചാണ് തന്റെ കാമുകി തരിണിയെ നടന്‍ കാളിദാസ് ജയറാം പരിചയപ്പെടുത്തിയത്. മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം-പാര്‍വതിയുടെത്. കാളിദാസിനെ പോലെ തന്നെ മാളവികയും സിനിമയിലേക്ക് തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാളിദാസിന്റെ പ്രണയിനി തരിണിയുടെ പിറന്നാള്‍ ആഘോഷത്തിലാണ് താര കുടുംബം ഇന്ന്. തരിണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള ചിത്രമാണ് പാര്‍വതി ഷെയര്‍ ചെയ്തത്. ‘ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കാളിദാസ്, മാളവിക, പാര്‍വതി, തരിണി എന്നിവരെ കാണാം. ‘നന്ദി ആന്റി’ എന്ന് തരിണി മറുപടിയും നല്‍കിയിട്ടുണ്ട്. മാളവികയും തരിണിയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘എന്റെ അണ്‍ബയോളജിക്കല്‍ സിസ്റ്ററിന് ആശംസകള്‍’ എന്നാണ് തരിണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക കുറിച്ചത്.

മോഡലും 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി കലിംഗരായര്‍. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് കാളിദാസ് തരിണിയുടെ ചിത്രം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതോടെ തരിണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുകയായിരുന്നു. പിന്നീട് തരിണിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും കാളിദാസ് പങ്കുവയ്ക്കാറുണ്ട്.

തരിണിയും തന്റെ പ്രൊഫൈലില്‍ കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ‘രജ്‌നി’ എന്ന മലയാള ചിത്രവും ‘പക്കത്തിലെ കൊഞ്ചം കാതല്‍’ എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്