തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

തിയേറ്ററില്‍ വിഷു റിലീസുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഒ.ടി.ടിയിലും റിലീസുകളുടെ ചാകരയാണ്. പൈങ്കിളി, പ്രാവിന്‍കൂട് ഷാപ്പ്, ബാഡ് ബോയ്‌സ്, ഛാവ തുടങ്ങിയ സിനിമകളാണ് ഇന്ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഫ്‌ളോപ്പുകള്‍ ആയ ചിത്രങ്ങളാണ് എത്തിയെങ്കിലും 800 കോടിയോളം കളക്ഷന്‍ നേടിയ ചിത്രമാണ് ഛാവ.

ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രാവിന്‍കൂട് ഷാപ്പ്’ സോണി ലിവില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 18 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററില്‍ നിന്നും വെറും 5.36 കോടി രൂപ മാത്രമേ നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 16ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

മനോരമ മാക്‌സിലാണ് ‘പൈങ്കിളി’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയേറ്ററില്‍ അഞ്ച് കോടിക്ക് മുകളില്‍ മാത്രം കളക്ഷന്‍ നേടിയ ചിത്രമാണ് പൈങ്കിളി. അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നടന്‍ ശ്രീജിത്ത് ബാബു ആണ്. സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ഫെബ്രുവരി 14ന് ആണ് സിനിമ റിലീസ് ചെയ്തത്.

അര്‍ജ്ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ‘ബ്രോമാന്‍സ്’ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. 15 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഫെബ്രുവരി 14ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

ബോളിവുഡ് ചിത്രമായ ‘ഛാവ’യും ഇന്ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. വിക്കി കൗശല്‍-രശ്മിക മന്ദാന കോമ്പോ എത്തിയ സിനിമ 800 കോടി രൂപ കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമാണ് ഛാവ. ഫെബ്രുവരി 14ന് ആണ് ഛാവയും റിലീസ് ചെയ്തത്.

ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ ഏപ്രില്‍ 18ന് സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 14ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. വെറും 5 കോടിക്ക് അടുത്ത് മാത്രം കളക്ഷനെ സിനിമയ്ക്ക് നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക