ക്രൂരനായ കുയ്യാലിയായി ഷമ്മി തിലകന്‍; തോറ്റവന്റെ അതിജീവനകഥയുമായി പടവെട്ട് നാളെ എത്തും

നിവിന്‍ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പടവെട്ട് നാളെ തീയേറ്ററുകളിലേക്ക് . ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ഷമ്മി തിലകനാണ്. ഈ ചിത്രത്തില്‍ ഷമ്മി തിലകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്.

തന്റെ ക്രൂരതകള്‍ കൊണ്ട് കുപ്രസിദ്ധനായ കുയ്യാലി എന്ന കഥാപാത്രമായാണ് ഷമ്മി തിലകന്‍ അഭിനയിച്ചിരിക്കുന്നത്. നിവിന്‍ കഥാപാത്രവും ഷമ്മി തിലകന്റെ കുയ്യാലിയും തമ്മിലുള്ള സംഘര്‍ഷമാകും ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സൂചന. ചിത്രത്തിന്റെ ടീസര്‍, ട്രൈലെര്‍, ഇതിലെ രണ്ടു ഗാനങ്ങള്‍ എന്നിവയും വലിയ ശ്രദ്ധ നേടുകയും ഹൈപ്പ് കൂട്ടുകയും ചെയ്തിട്ടുണ്ട്.

നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം യുവ താരം സണ്ണി വെയ്ന്റെ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്, യോഡ്‌ലീ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി അദിതി ബാലന്‍ നായികാ വേഷം ചെയ്ത പടവെട്ടില്‍ നിവിന്‍, അദിതി, ഷമ്മി തിലകന്‍ എന്നിവരെ കൂടാതെ. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്നു.

ഒരു സോഷ്യല്‍ പൊളിറ്റിക്കല്‍ മാസ്സ് ആക്ഷന്‍ ത്രില്ലറായിരിക്കും പടവെട്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷെഫീഖ് മുഹമ്മദ് അലിയും ഇതിനു സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയുമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ