'ഒന്ന് ആഞ്ഞുപിടിച്ചാല്‍ അടുത്ത മിസോറാം ഗവര്‍ണര്‍ ആകാം'; ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കാത്തോളീ', ട്രെയ്‌ലര്‍

ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. പൊളിട്ടിക്കല്‍ സറ്റയര്‍ ആയാണ് ചിത്രം എത്തുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന. ബിജിത് ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നര്‍മ്മത്തിനൊപ്പം തന്നെ ചിത്രത്തില്‍ സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുണ്ട്.

ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്. ആര്‍ട്ട് ഡയറക്ടര്‍- അര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ്- രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്