ദുല്‍ഖര്‍ സല്‍മാന്റെ ഓതിരം കടകം എങ്ങനെ ; വെളിപ്പെടുത്തലുമായി സൗബിന്‍ ഷാഹിര്‍..!

മലയാളത്തിലെ പ്രശസ്ത നടനായ സൗബിന്‍ ഷാഹിര്‍ സംവിധായകനായും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. പറവ എന്ന ചിത്രമാണ് സൗബിന്‍ ആദ്യമായി സംവിധാനം ചെയ്തത്. ഇപ്പോഴിതാ ദുല്‍ഖറിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗബിന്‍ .

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷത്തെ ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ്. ഓതിരം കടകം എന്നാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ ഇത് എത്തരത്തിലുള്ള ചിത്രമാണ് എന്നതിനെ കുറിച്ച് ഒരറിവും ആരാധകര്‍ക്ക് ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ആ വിവരം തുറന്നു പറയുകയാണ് സൗബിന്‍ ഷാഹിര്‍. ഇതൊരു കോമഡി ചിത്രം ആയിരിക്കുമെന്ന് സൗബിന്‍ പറയുന്നത്. ഒരു പക്കാ കോമഡി ചിത്രം എന്ന് പറയുന്നില്ല എന്നും, ദുല്‍ഖറിന്റെ സ്‌റ്റൈലില്‍ ഉള്ള ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൗബിന്‍ വിശദീകരിക്കുന്നത്.

രണ്ടു മാസത്തിനുള്ളില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൗബിന്‍ വെളിപ്പെടുത്തി. ഇപ്പോള്‍ വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്ക് ഒപ്പം അഭിനയിക്കുകയാണ് സൗബിന്‍. അത് തീര്‍ത്ത ഉടനെ സിബിഐ 5 എന്ന മമ്മൂട്ടി ചിത്രത്തില്‍ അദ്ദേഹം ജോയിന്‍ ചെയ്യും. അതിനു ശേഷമായിരിക്കും ഓതിരം കടകം ആരംഭിക്കുക.

പിന്നാലെ് ഒരു പോലീസുകാരന്റെ മരണം എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് സൗബിന്‍. കള്ളന്‍ ഡിസൂസ, മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡി, മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം എന്നിവയാണ് ഇനി സൗബിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ