'മിനുങ്ങും മിന്നാമിനുങ്ങേ' ഗാനം കന്നഡയിലെത്തിയപ്പോള്‍ 'രെക്കെയാ കുദുരി യേരി'; 'കവച'യിലെ ഗാനം പുറത്ത്

മോഹന്‍ലാലന്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമായിരുന്നു “ഒപ്പം”. പ്രിയദര്‍ശന്‍ തിരക്കഥയും സംവിധാനവും വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ധനായാണ് മോഹന്‍ലാല്‍ എത്തിയത്. ചിത്രം കവച എന്ന പേരില്‍ കന്നഡയില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്. ശിവരാജ് കുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിലെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിന്റെ കന്നഡ വേര്‍ഷനാണ് പുറത്തിറങ്ങിയിരിക്കുന്നത്.

“രെക്കെയാ കുദുരി യേരി” എന്നു തുടങ്ങുന്ന ഗാനം എസ്.പി ബാലസുബ്രഹ്മണ്യവും ശ്രെയ ജയദീപും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നവാഗതനായ ജിവിആര്‍ വാസുവാണ് കവച സംവിധാനം ചെയ്യുന്നത്. ഇഷ കോപ്പികാര്‍, കൃതിക, ജയപ്രകാശ്, രവി കലേ, വസിഷ്ഠ, തബാല നാനി, രമേഷ് ഭട്ട് എന്നിവര്‍ ആണ് മറ്റ് പ്രധാന കഥാപത്രങ്ങള്‍.

ബേബി മീനാക്ഷി തന്നെ ആണ് ചിത്രത്തിലെ പ്രധാന റോളിലുള്ള പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ ജന്യയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. റോണ്‍ ഈഥന്‍ യോഹന്നാനാണ് പശ്ചാത്തല സംഗീതം. ഒപ്പത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയതും റോണ്‍ ഈഥന്‍ ആയിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...