പണ്ട് പണ്ടൊരു കഥയുണ്ടായിരുന്നു, ഇപ്പോഴത് നിലനില്‍ക്കുന്നില്ല, അതിനാല്‍ നമുക്ക് പുതിയൊരു കഥ ആരംഭിക്കാം; വിവാഹമോചനത്തെ കുറിച്ച് സാമന്തയുടെ പിതാവ്

സമാന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തെക്കുറിച്ച് സാമന്തയുടെ പിതാവ് ജോസഫ് പ്രഭുവിന്റെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇരുവരുടെയും ചിത്രങ്ങള്‍ക്ക് താഴെയായാണ് അദ്ദേഹം പ്രതികരിച്ചത്. പണ്ട് പണ്ടൊരു കഥയുണ്ടായിരുന്നു. ഇപ്പോഴത് നിലനില്‍ക്കുന്നില്ല. അതിനാല്‍ നമുക്ക് പുതിയൊരു കഥ ആരംഭിക്കാം, പുതിയൊരു അധ്യായവും തുടങ്ങാമെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു സമാന്തയുടെ അച്ഛന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയത്.

നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ആ തീരുമാനവുമായി സമരസപ്പെടാന്‍ സമയമെടുത്തിരുന്നു.എന്നന്നേക്കുമായി അതേക്കുറിച്ചോര്‍ത്തിരിക്കാനാവില്ല. ജീവിതം വളരെ ചെറുതാണ്. നിങ്ങളുടെ ഇമോഷന്‍സ് എനിക്ക് മനസിലാക്കാനാവും. കമന്റുകളിലൂടെ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

തങ്ങള്‍ക്ക് പരസ്പരം പൊരുത്തപ്പെട്ട് പോവാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സമാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് വിവാഹിതരായത്, പക്ഷേ, അത് നിലനിര്‍ത്താനായില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സംയുക്ത പ്രസ്താവനയിലൂടെയായാണ് ഇരുവരും വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍