ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍; ഇഷ്‌കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി

യുവനടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം “ഇഷ്‌കി” ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ “കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി എന്ന കഥാപാത്രവും മികച്ച പ്രതികരണങ്ങളാണ് ഷെയ്‌ന് നേടി കൊടുത്തത്.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് “ഇഷ്‌ക്” സംവിധാനം ചെയ്യുന്നത് . മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. “നോട്ട് എ ലവ് സ്റ്റോറി” എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. “ഇഷ്‌കി” ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരികയാണ്. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

https://www.facebook.com/Mammootty/photos/a.10152286205072774/10157133970372774/?type=3&theater

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല