ഒരു ദശാബ്ദത്തോളമായി ഈ വേല്‍ മോഹന്‍ലാലിനൊപ്പമുണ്ട്

ഒടിയനിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നതിന് പിന്നാലെ അത് വലിയ ചര്‍ച്ചയായിരുന്നു. ആ ചര്‍ച്ചയ്‌ക്കൊപ്പമായിരുന്നു ലാലേട്ടന്റെ കൈയിലെ വേല്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ആ വേല് മോഹന്‍ലാലിന്റെ കൈയില്‍ പച്ചകുത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ നരനില്‍ മുതലാണ് ഈ വേല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന്‌ശേഷം പുലിമുരുകന്‍ ഇറങ്ങിയപ്പോഴും ഈ വേല്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഒടിയനിലും ഈ വേല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുലിമുരുകനിലും വേല്‍ പച്ചകുത്തിയിണ്ടായിരുന്നെങ്കിലും അത് അത്രകണ്ട് എടുത്തു കാണപ്പെട്ടില്ല.

https://www.instagram.com/p/BcuIxHsASfl/?taken-by=anishkallada

ഈ വേലിന് പിന്നില്‍ എന്തെങ്കിലും കഥയുണ്ടോ എന്ന കാര്യം അറിയില്ല. മോഹന്‍ലാല്‍ ഇതേക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചിട്ടുള്ളതായി കേട്ടിട്ടില്ല.

https://www.instagram.com/p/BcuIzh1AjmD/?taken-by=anishkallada

ഒടിയനെക്കുറിച്ച് പ്രേക്ഷകര്‍ അത്രയ്ക്ക് ചര്‍ച്ച നടത്തുന്നുണ്ട് എന്നതിനാലാണ് ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ചയാകുന്നതും. ഒടിയന്റെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ ഒരുകൂട്ടര്‍ സൂക്ഷ്മനിരീക്ഷണം നടത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ മേന്മകള്‍ അറിയാനും സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങളാണ് വേല്‍ പോലുള്ള പച്ചകുത്തലുകള്‍ പോലും പുറത്തുവരുന്നത്.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്