പ്രതിഫലം തരാതിരിക്കുന്നത് മാത്രമല്ല, പകുതി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട് : ശിവകാർത്തികേയൻ

അഭിനേതാക്കൾക്ക് പ്രതിഫലം നൽകാതിരിക്കുകയും അതിൽനിന്ന് പകുതി തട്ടിയെടുക്കാൻ ഇൻഡസ്ട്രിയിൽ ഗ്രൂപ്പുകൾ ഉണ്ടെന്നും നടൻ ശിവകാർത്തികേയൻ. എന്നാൽ അമരൻ റിലീസാകുന്നതിന്റെ ആറ് മാസം മുമ്പ് തന്നെ തനിക്ക് കൃത്യമായി പ്രതിഫലം വന്നെന്നും നടൻ പറഞ്ഞു. അമരന്റെ 100-ാം ദിന ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രതികരണം.

‘അമരനിൽ എനിക്ക് കൃത്യമായി പ്രതിഫലം തന്നു. അത് നമ്മുടെ സിനിമാ മേഖലയിൽ അപൂർവമായി നടക്കുന്ന കാര്യമാണ്. പ്രതിഫലം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല, പ്രതിഫലത്തിൽനിന്ന് പകുതി തട്ടിയെടുത്ത് കൊണ്ടുപോകുന്ന ഗ്രൂപ്പുകൾ വരെ പ്രവർത്തിക്കുന്നുണ്ട്.’

‘റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്. എനിക്ക് ഇതെല്ലാം പുതിയൊരു അനുഭവമായിരുന്നു. അമരന്റെ റിലീസിന് ആറ് മാസം മുമ്പ് തന്നെ രാജ്കമൽ ഫിലിംസ് എനിക്ക് പ്രതിഫലം മുഴുവൻ തന്നു. അഭിനേതാക്കളെ ബഹുമാനിക്കുന്ന തരത്തിൽ ഒരു കമ്പനി നടത്തുന്നത് ചെറിയ കാര്യമല്ല.’ എന്നും ശിവകാർത്തികേയൻ വ്യക്തമാക്കി.

അമരന്റെ നിർമാതാവായ നടൻ കമൽഹാസനും ശിവകാർത്തികേയനെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സ്വന്തമായി വീട് നിർമിച്ചശേഷം സിനിമയിലാണ് ശിവകാർത്തിയേകൻ പണം നിക്ഷേപിച്ചതെന്നും അത് അദ്ദേഹത്തിന്റെ അർപ്പണബോധമാണെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'രാഹുൽ നിരപരാധിത്വം തെളിയിക്കട്ടെ'; ആരോപണങ്ങളിൽ വ്യക്തത വരാതെ തുടർ നടപടി ഇല്ലെന്ന് എഐസിസി, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് നേതൃത്വം

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര