കര്‍ണാടക ഇടഞ്ഞ് തന്നെ, 'തഗ് ലൈഫി'ന് വരിക കോടികളുടെ നഷ്ടം; ഭാഷാ വിവാദം അവസാനിക്കുന്നില്ല..

‘തഗ് ലൈഫ്’ സിനിമയെ പ്രതിസന്ധിയിലാക്കി ഭാഷാ വിവാദം. സിനിമ കര്‍ണാടകയില്‍ നിരോധിച്ചതിനാല്‍ കമല്‍ ഹാസന്‍ ചിത്രത്തിന്റെ 35 കോടിയോളം രൂപ കളക്ഷന്‍ കുറയാനാണ് സാധ്യത. തമിഴ് ചിത്രങ്ങള്‍ കര്‍ണാടകയിലും വലിയ ശ്രദ്ധ നേടാറുണ്ട്. കോളിവുഡിലെ പ്രധാന താരങ്ങളുടെ സിനിമകള്‍ 30 കോടിക്ക് മുകളില്‍ കളക്ഷനും കര്‍ണാടകയില്‍ നിന്നും നേടാറുണ്ട്.

തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ ഈ കളക്ഷന്‍ തുക സിനിമയ്ക്ക് നഷ്ടമാകും. രജനി, വിജയ്, കമല്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കര്‍ണാടകയില്‍ നിന്നുള്ള കളക്ഷന്‍ വിഹിതം ഏഴ് ശതമാനമാണ്. അതിനാല്‍ തഗ് ലൈഫിന്റെ വരുമാനത്തില്‍ 35-40 കോടി രൂപ കുറവുണ്ടായേക്കും.

കമല്‍ ഹാസന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘വിക്രം’ 35 കോടിയിലേറെ രൂപ കളക്ഷന്‍ കര്‍ണാടകയില്‍ നിന്നും നേടിയിരുന്നു. അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ചര്‍ച്ച നടത്താന്‍ കമല്‍ഹാസന്‍ തയ്യാറാണ്. എന്നാല്‍, കമല്‍ ക്ഷമാപണം നടത്താതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍.

തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചത് എന്ന പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിക്കുകയായിരുന്നു. കര്‍ണാടകയില്‍ കമല്‍ ഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടന്നിരുന്നു. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ല എന്ന നിലപാടിലാണ് കമല്‍ ഹാസന്‍.

മാത്രമല്ല, കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിട്ടുണ്ട്. കന്നഡ സംസാരിക്കുന്ന സമൂഹം തനിക്ക് നല്‍കിയ ഊഷ്മളതയും വാത്സല്യവും വിലമതിച്ചിട്ടുണ്ട്. കന്നഡിഗര്‍ക്ക് അവരുടെ മാതൃഭാഷയോടുള്ള സ്‌നേഹത്തോട് വലിയ ബഹുമാനമുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും തുല്യമായ അന്തസിനായി എപ്പോഴും നിലകൊള്ളുമെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

നിപ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്, പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

അതുല്യമായ വിജയം നൽകുന്ന  ദിവ്യയോഗം:  എന്താണ്‌ ഗജകേസരി യോഗം

ബജറ്റ് സമ്മേളനത്തിനിടെ വനിത എംഎല്‍എയെ കടന്നുപിടിച്ച സംഭവം; എംഎ വാഹീദിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ; നൂറിലധികം വ്യാപാരികളെ വഞ്ചിച്ചതായി ആരോപണം; പരാതിയുമായി കെജിഡിഎ രംഗത്ത്

'തബ്ലീഗ് കോവിഡ് ഇല്ല'; കോവിഡ് കാലത്തെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; 70 പേര്‍ കുറ്റവിമോചിതരായി