നിവിന്‍ പോളിയുടെ 'സാറ്റര്‍ഡേ നൈറ്റ്' എങ്ങനെ? പ്രേക്ഷക പ്രതികരണം

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സാറ്റര്‍ഡേ നൈറ്റ്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍. ചിത്രത്തിന്റെ ദുബായ് പ്രീമിയറിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും കേരളത്തില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

”സൗഹൃദങ്ങളുടെ കഥയാണെങ്കിലും വൈകാരികമായ ആഴമില്ല. കോമഡി വര്‍ക്കൗട്ട് ആയില്ല. നിവിന്‍ പോളിയുടെ പ്രകടനം നന്നായില്ല. കോമഡി ഡയലോഗ് പറയുമ്പോള്‍ ഭയപ്പെടുത്തുന്നത് പോലെ തോന്നി. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യമില്ല” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഒരു പ്രതികരണം.

എന്നാല്‍ സിനിമ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് എന്ന പ്രതികരണങ്ങളും എത്തുന്നുണ്ട്. സൗഹൃദത്തിന്റെ മനോഹര കാഴ്ചകളാണ് ചിത്രം സമ്മാനിക്കുന്നതെന്നും പ്രതികരണങ്ങളുണ്ട്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണിത്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിച്ചത്.

സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ