മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്ന്; കുങ്ഫു മാസ്റ്ററിനെ പുകഴ്ത്തി നിവിന്‍ പോളി

പൂമരത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റര്‍ എന്ന ചിത്രം ഇപ്പോള്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ കുങ്ഫു എന്ന മാര്‍ഷ്യല്‍ ആര്‍ട്‌സിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. പൂമരത്തിലൂടെ മലയാള സിനിമയിലെത്തിയ നീത പിള്ള പ്രധാന വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ജിജി സ്‌കറിയ, സനൂപ് എന്നിവരും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് യുവ താരം നിവിന്‍ പോളി ആണ്. എബ്രിഡ് ഷൈന്‍ ഒരുക്കിയ ആദ്യ രണ്ടു ചിത്രങ്ങളിലും നായക വേഷം ചെയ്ത നിവിന്‍ പോളി പറയുന്നത് ദി കുങ്ഫു മാസ്റ്റര്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണെന്നാണ്. ചിത്രവും അതില്‍ അഭിനയിച്ചവരുടെ പ്രകടനവും അവരുടെ ആക്ഷന്‍ രംഗങ്ങളും ഗംഭീരമായിട്ടുണ്ട് എന്ന് പറഞ്ഞ നിവിന്‍, എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ തന്റെ പ്രതിഭ ഒരിക്കല്‍ കൂടി ലോകത്തിനു കാണിച്ചു തന്നു എന്നും പറയുന്നു.

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ക്യാമറ. കെ.ആര്‍. മിഥുന്‍ എഡിറ്റര്‍. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് നിര്‍മാതാവ്.

Latest Stories

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ