ഗൾഫിലും നേട്ടമുണ്ടാക്കി 'നേര്'; ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട്

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരങ്ങളാണ് എല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

കേരള ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. കൂടാതെ ഗൾഫിലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഗൾഫിൽ നിന്നും മാത്രം 20 കോടി രൂപ നേര് സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

മോഹൻലാലിന്റെയും അനശ്വര രാജന്റെയും സിദ്ദിഖിന്റെയും മികച്ച പ്രകടനങ്ങളാണ് ചിത്രത്തിലുള്ളത്. വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരിക്കുന്ന അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്നത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകം നടക്കുകയും അതുമായി ബന്ധപ്പെട്ട് വിജയമോഹൻ എന്ന മോഹൻലാൽ അവതരിപ്പിക്കുന്ന വക്കീൽ കേസ് ഏറ്റെടുക്കുകയും തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് കോർട്ട് റൂം-ഡ്രാമ ഴോണറിൽ പുറത്തിറങ്ങുന്ന നേരിന്റെ പ്രമേയം.

ആസിഫ് അലി നായകനായെത്തിയ ‘കൂമൻ’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രംകൂടിയാണ് നേര്. മാത്രമല്ല ദൃശ്യം 1&2, 12th മാൻ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് നൽകുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, അനശ്വര രാജൻ,  ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അതേസമയം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്