'ജയിലറി'ന് ശേഷം നെൽസൺ ദിലീപ് കുമാർ വീണ്ടും; ഇത്തവണ അല്ലു അർജുനൊപ്പം

തിയേറ്ററുകളിൽ ഗംഭീര വിജയം നേടിയ രജനി ചിത്രം ‘ജയിലറി’ന് ശേഷം നെൽസൺ ദിലീപ് കുമാർ വീണ്ടും വരുന്നു. ഇത്തവണ അല്ലു അർജുനാണ് ചിത്രത്തിൽ നായകനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ചർച്ചകൾക്കായി അല്ലു അർജുനുമായി നെൽസൺ കൂടികാഴ്ച നടത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെൽസൺന്റെ സംവിധാന രീതി അല്ലുവിന് വളരെ നന്നായി ഇഷ്ടപ്പെട്ടെന്നും ഇതിനെത്തുടർന്നാണ് ഒരുമിച്ചൊരു സിനിമയ്ക്കായി ചർച്ചകൾ നടത്തിയതുമെന്നാണ് വിവരം.

നെൽസൺ അവതരിപ്പിച്ച കഥ താരത്തിന് ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജെയിലറിന് ശേഷം പുതിയൊരു സിനിമയ്ക്ക് നെൽസൺ ദിലീപ് കുമാർ ഒരുങ്ങുമ്പോൾ അല്ലു ആരാധകരും സിനിമ പ്രേമികളും വൻ പ്രതീക്ഷയിലാണ്.

അതേ സമയം തമിഴിലെ കളക്ഷൻ റെക്കോർഡുകളെല്ലാം ‘ജയിലർ’ തിരുത്തിയെഴുതിയിരുന്നു. 600 കോടി രൂപയാണ് ആഗോള കളക്ഷനായി ‘ജെയിലർ’ നേടിയത്. അല്ലു അർജുൻ നായകനായ ‘പുഷ്പ’യിൽ താരത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് വലിയ വാർത്തയായിരുന്നു. ‘പുഷ്പ 2’ ആണ് അല്ലുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന വലിയ പ്രോജക്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്