ഡിസംബര്‍ നേരത്തെ എത്തിയത് എന്തേ എന്ന് ആശ്ചര്യപ്പെട്ട് ഫഹദ്; കാരണം പറഞ്ഞ് നസ്രിയ

മലയാള സിനിമയിലെ ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയും. ബാംഗ്ലൂര്‍ ഡെയ്സ് സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ 2014 ആഗസ്റ്റ് ഇരുപത്തിയൊന്നിന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലാത്ത നസ്രിയ സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫഹദിന്റെ നസ്രിയ പങ്കുവെച്ച ഒരു പോസ്റ്റ് വളരെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫഹദിന്റെ ചിത്രമാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം രസകരമായ ഒരു അടികുറിപ്പും. “എന്തുകൊണ്ടാണ് ഡിസംബര്‍ ഈ വര്‍ഷം വീണ്ടും ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ്.” എന്ന കുറിപ്പോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചത്. ഫഹദിന്റെ ആശ്ചര്യപ്പെടലിനു പിന്നിലെ കാരണവും നസ്രിയ ഹാഷ്ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 20 നാണ് നസ്രിയയുടെ ജന്മദിനം. തനിക്ക് ജന്മദിന സര്‍പ്രൈസ് തരുന്നതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നതാണ ഫഹദ് ചിന്തിക്കുന്നതെന്നാണ് നസ്രിയ പറയുന്നത്.

https://www.instagram.com/p/B5wooStpYUz/?utm_source=ig_web_copy_link

അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സാണ് ഫഹദിന്റെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം. നസ്രിയയും ചിത്രത്തിലുണ്ട്. രണ്ട് വര്‍ഷം ഷൂട്ടിംഗ് നീണ്ട ചിത്രത്തിന്റെ ഷൂട്ട് നവംബറിലാണ് പൂര്‍ത്തിയായത്. 2017 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് ഷെഡ്യൂളുകളിലാണ് പൂര്‍ത്തിയാക്കിയത്. ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാന്‍സ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...