'നിനക്കും മറ്റുള്ളവരെ പോലെയാകണ്ടേ' എന്ന് ചോദിച്ച് ആദ്യമായി സിനിമയില്‍ അവസരം വാങ്ങിത്തന്നത് മമ്മൂക്ക

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് നസീര്‍ സംക്രാന്തി. ഇപ്പോഴിതാ സിനിമയിലെത്തിയ കഥ പറഞ്ഞിരിക്കുകയാണ് താരം. മമ്മൂട്ടിയാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് വനിതയുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

നസീറിന്റെ വാക്കുകള്‍

മമ്മൂക്കയാണ് മനസില്‍ സിനിമാ മോഹത്തിന്റെ വിത്തുപാകിയത്. നാടൊട്ടുക്കും മൈ ട്രീ ചലഞ്ചുമായി മരം വയ്ക്കുന്നതു പോലൊരു പരിപാടി. പോത്തന്‍ വാവയുടെ ഷൂട്ടിങ് ആലപ്പുഴയില്‍ നടക്കുകയാണ്. ഞങ്ങള്‍ക്ക് റിഹേഴ്സലിനായി നല്‍കിയ ഹോട്ടലിലാണ് മമ്മൂക്ക താമസിക്കുന്നത്. ഷാജോണിനെ നേരത്തേ തന്നെ മമ്മൂക്കയ്ക്ക് പരിചയമുണ്ട്. അവന്റെ കൂടെയാണ് അദ്ദേഹത്തെ കാണാന്‍ പോയത്. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂക്കയുടെ ചോദ്യമെത്തി. “ഒപ്പമുള്ളവര്‍ എല്ലാം സിനിമയില്‍ എത്തിയല്ലോ? നിനക്കും സിനിമയില്‍ അഭിനയിക്കേണ്ടേ..?” വേണം എന്ന് ഉത്തരം പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത ചോദ്യം.

“അതിന് നിന്നെ ആര്‍ക്കറിയാം. നീ പെണ്ണല്ലേ? പെണ്‍വേഷം കെട്ടുന്നത് നിര്‍ത്തണം. ഇനി മേലാല്‍ അതുപോലുള്ള സ്‌കിറ്റുകള്‍ കളിക്കരുത്. അക്ഷരംപ്രതി അനുസരിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുശേഷം ഒഴിവാക്കാന്‍ പറ്റുന്ന പെണ്‍വേഷങ്ങള്‍ എല്ലാം ഒഴിവാക്കി. ഇപ്പോഴും മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. അദ്ദേഹം ചെയര്‍മാനായിരിക്കുന്ന ചാനലില്‍ ഷോ ചെയ്യാന്‍ അവസരം നല്‍കി. സിനിമകളില്‍ റോളുകള്‍ ശിപാര്‍ശ ചെയ്തു വാങ്ങിത്തരും. അങ്ങനെയാണ് ഉട്ടോപ്യയിലെ രാജാവിലും മറ്റും പ്രാധാന്യമുള്ള റോളുകള്‍ കിട്ടിയത്. ഏറ്റവും ഒടുവില്‍ തോപ്പില്‍ ജോപ്പനില്‍ വരെ എനിക്ക് അവസരം വാങ്ങി നല്‍കിയത് മമ്മൂക്കയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ