എത്ര കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല; അതൃപ്തി പ്രകടിപ്പിച്ച് നയന്‍താര?

അജിത്തിന്റെ 62-ാമത്തെ ചിത്രത്തില്‍ നിന്നും വിഘ്‌നേഷ് ശിവനെ മാറ്റിയ വിവരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ വിഘ്‌നേഷ് ശിവന്‍ ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട് ഈ വിഘ്‌നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് ലൈക പ്രൊഡക്ഷന്‍സ് മാറ്റിയിരുന്നു.

ലണ്ടനില്‍ അജിത്തും വിഘ്‌നേഷ് ശിവനും ലൈക പ്രൊഡക്ഷന്‍ ടീമും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. വിഘ്‌നേശ് ശിവന്‍ കൊണ്ടു വന്ന കഥയില്‍ അജിത്തിനും താല്‍പര്യക്കുറവ് ഉണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ നയന്‍താരയും ശ്രമിച്ചിരുന്നുതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്‌നേഷിനെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയത്. ഇതില്‍ നയന്‍താരയ്ക്ക് അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇനി എത്ര കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനത്തിലാണ് നയന്‍താര എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ താരം ഇങ്ങനെയൊരു തീരുമാനമെടുക്കുമോ എന്നത് വ്യക്തമല്ല. തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിലാെരാളായ അജിത്തിനോട് വാശി കാണിക്കുന്നത് നയന്‍താരുടെ കരിയറിനെ തന്നെയാണ് ബാധിക്കുക. ഇത്തരമൊരു തീരുമാനം താരം എടുക്കില്ല എന്ന അഭ്യൂഹങ്ങളുമുണ്ട്.

അതേസമയം, അജിത്ത് ചിത്രം വിഘ്നേഷ് ശിവന് പകരം മഗിഴ് തിരുമേനി സംവിധാനം ചെയ്യും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനായി വിഘ്നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നല്‍കിയിരുന്നെങ്കിലും അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ വിഘ്നേഷിന് കഴിയാത്തതിനാലാണ് സംവിധാന സ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് സൂചന.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ