ദീപികയെ ഉയര്‍ത്തിക്കാട്ടി തന്റെ റോളുകള്‍ വെട്ടിക്കുറച്ചു, അറ്റ്‌ലിയോട് ദേഷ്യം; നയന്‍താര നിരാശയില്‍

13 ദിവസം കൊണ്ട് 900 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ‘ജവാന്‍’. അറ്റ്‌ലിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നയന്‍താര ആയിരുന്നു നായിക. എന്നാല്‍ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ നയന്‍താര തൃപ്തയല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ചിത്രത്തില്‍ നയന്‍താരയുടെ റോള്‍ വെട്ടിക്കുറച്ചതില്‍ താരത്തിന് സംവിധായകനോട് അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാനില്‍ കാമിയോ റോളില്‍ എത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തെ ഉയര്‍ത്തി കാണിക്കാന്‍ ശ്രമിച്ചു എന്നതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ദീപികയുടെ കഥാപാത്രം സിനിമ കണ്ടിറങ്ങിയവരുടെ മനസില്‍ ഇടംനേടിയിരുന്നു. നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ്-ദീപിക ചിത്രമായേ ജവാന്‍ അനുഭവപ്പെടൂ എന്നതും നയന്‍താരയെ നിരാശപ്പെടുത്തി. തന്റെ കഥാപാത്രത്തെ ചെറുതാക്കിയ അറ്റ്‌ലിയോട് ദേഷ്യത്തിലാണ് നയന്‍താര എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജവാന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. ഷാരൂഖ് ഖാന്‍, ദീപിക, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, അറ്റ്ലി, സന്യ മല്‍ഹോത്ര, റിധി ദോഗ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ നേരത്തെ താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് പിന്തുടരുന്ന നോ പ്രൊമോഷന്‍ നയമാണ് നയന്‍താര ഇക്കാര്യത്തിലും പിന്തുടരുന്നത് എന്നാണ് ചിലരുടെ വാദം. അതേസമയം, സെപ്റ്റംബര്‍ 7ന് തിയേറ്ററില്‍ എത്തിയ ജവാന്‍ 1000 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.

Latest Stories

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്