തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, ഇനി അങ്ങോട്ടില്ല.. പുതിയ ചിത്രവും ഡയറക്ട് ഒ.ടി.ടിയിലേക്ക്; നയന്‍താരയുടെ 'ടെസ്റ്റ്' വരുന്നു

തിയേറ്ററില്‍ ഭാഗ്യം പരീക്ഷിക്കാനില്ലെന്ന് വ്യക്തമാക്കി നയന്‍താര. താരത്തിന്റെ പുതിയ ചിത്രം ‘ടെസ്റ്റ്’ തിയേറ്ററില്‍ റിലീസ് ചെയ്യുന്നില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മികച്ച ഓഫര്‍ ലഭിച്ചതോടെ ഡയറക്ട് ഒ.ടി.ടി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

‘ഭ്രമയുഗം’ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്. ശശികാന്തിന്റെ വൈനോട്ട് സ്റ്റുഡിയോസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്പോര്‍ട്സ് ത്രില്ലര്‍ ഡ്രാമയായാണ് ടെസ്റ്റ് ഒരുങ്ങുന്നത്. നയന്‍താരയ്ക്കൊപ്പം മലയാളത്തിന്റെ സ്വന്തം മീരജാസ്മിനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മാധവന്‍, സിദ്ധാര്‍ത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, നയന്‍താരയുടെ മൂക്കുത്തി അമ്മന്‍, നേട്രികണ്‍, ഒ2 എന്നീ സിനിമകള്‍ ഒക്കെ ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നു. അടുത്തിടെ നയന്‍താരയുടെതായി തിയേറ്ററില്‍ എത്തിയ സിനിമകള്‍ മിക്കതും ഫ്‌ളോപ്പ് ആയിരുന്നു.

അണ്ണാത്തെ, കാതുവാക്കുല രണ്ട് കാതല്‍, ഗോഡ്ഫാദര്‍, ഗോള്‍ഡ്, ഇരൈവന്‍, അന്നപൂരണി എന്നീ സിനിമകള്‍ ഫ്‌ളോപ്പ് ആയിരുന്നു. ഇതിനിടെ ആകെ വിജയം നേടിയത് ബോളിവുഡ് ചിത്രം ജവാന്‍ ആയിരുന്നു. നയന്‍താരയുടെ അന്നപൂരണി എന്ന സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഒ.ടി.ടിയില്‍ നിന്നും പിന്‍വലിക്കേണ്ടിയും വന്നിരുന്നു.

രാമന്‍ മാംസാഹാരിയാണ് എന്ന പരാമര്‍ശവും, ബ്രാഹ്‌മിണ യുവതി ബിരിയാണി ഉണ്ടാക്കാനായി നിസ്‌കരിച്ചതുമാണ് വിവാദമായത്. നിരവധി സിനിമകളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാനങ്ങാട്ടിന്‍ സിന്‍സ് 1960, ഡിയര്‍ സ്റ്റുഡന്റസ്, മൂക്കുത്തി അമ്മന്‍ 2, തനി ഒരുവന്‍ 2 എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി