തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിലെത്തി നയന്‍താരയും ധനുഷും. നിര്‍മ്മാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ധനുഷും നയന്‍താരയും എത്തിയത്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്ലി കട’യുടെ നിര്‍മ്മാതാവ് കൂടിയാണ് ആകാശ്.

വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര എത്തിയത്. ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷും ഉണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ മുന്‍നിരയില്‍ തന്നെയാണ് നയന്‍താരയും ഇരുന്നത്. എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.

ശിവകാര്‍ത്തികേയന്‍, അനിരുദ്ധ് എന്നിവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നയന്‍താര-ധനുഷ് യുദ്ധം നടക്കുന്നതിനിടെ ഇരുവരെയും ഒരുമിച്ചു കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. അതുകൊണ്ട് തന്നെ വിവാഹച്ചടങ്ങുകളിലെ ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം, നയന്‍താര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച ‘നാനും റൗഡി താന്‍’ ചിത്രത്തിലെ സീനുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നയന്‍താര ധനുഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തുറന്ന കത്ത് പങ്കുവയ്ക്കുകയായിരുന്നു.

മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ക്കാണ് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. നയന്‍താരയുടെ 40-ാം ജന്മദിനത്തില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി