'നരേന്ദ്ര മോദി ബയോപിക് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള ചീപ്പ് നാടകം', മോദിക്കും സിനിമയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം; ചിത്രം ഏപ്രില്‍ 12ന്

വിവേക് ഒബ്‌റോയി പ്രധാനവേഷത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചിത്രം പിഎം നരേന്ദ്ര മോദി എന്ന ചിത്രം ഏപ്രില്‍ 12 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെ മോദിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. പടം ഇത്ര പെട്ടെന്ന് ഇറക്കുന്നത് തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ. ആദ്യഘട്ട ലോക്സഭ തി രഞ്ഞെടുപ്പിന് മുമ്പാണ് പടം തിയേറ്ററുകളില്‍ എത്തുക. 27 ഭാഷകളില്‍ നേരത്തെ ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. ദര്‍ശന്‍ കുമാര്‍, ബൊമന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന ബഹാബ്, ബര്‍ഗ ബിസ്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മേരി കോം, സറബ്ജിത്ത് എന്നീ ബയോപിക്കുകള്‍ സംവിധാനം ചെയ്ത ഓമാംഗ് കുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അവസാന പകുതി മുംബൈയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ഞിലൂടെ നടന്ന് മോദിയുടെ റോള്‍ അവതരിപ്പിക്കുന്ന വിവേക് ഒബ്‌റോയിക്ക് പരിക്ക് പറ്റിയത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ