'പുഷ്പ'യുമായും 'റോക്കി'യുമായും നാനിയുടെ 'ദസറ'യ്ക്ക് സാമ്യം? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, പ്രതികരിച്ച് താരം

പുതിയ സിനിമയായ ‘ദസറ’യുടെ പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ് നടന്‍ നാനി ഇപ്പോള്‍. മാര്‍ച്ച് 30ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ടഫ് ലുക്കിലാണ് നാനി ചിത്രത്തില്‍ വേഷമിടുന്നത്. ധരണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവചരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

‘പുഷ്പ’ സിനിമയിലെ അല്ലു അര്‍ജുനുമായും ‘കെജിഎഫ്’ ചിത്രത്തിലെ യാഷുമായും നാനിയുടെ കഥാപാത്രത്തിനുള്ള സാമ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുഷ്പയും കെജിഎഫുമായുള്ള സാമ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നാനി ഇപ്പോള്‍.

ഏത് ഗ്രാമീണ കഥ ആയാലും രൂപവും ഗെറ്റപ്പും എപ്പോഴും ഒരുപോലെ ആയിരിക്കും. നിങ്ങള്‍ 30 വരെ കാത്തിരിക്കുകയാണെങ്കില്‍ ഇത്തരമൊരു താരതമ്യത്തെ കുറിച്ചുള്ള ചോദ്യം വരില്ല എന്നാണ് നാനി മറുപടി പറഞ്ഞിരിക്കുന്നത്. മുംബൈയില്‍ നടന്ന ഒരു പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം സംസാരിച്ചത്.

ഒഡേല ശ്രീകാന്താണ് ദസറയുടെ സംവിധാനം. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക. ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലങ്കാനയിലെ ഗോദാവരിക്കാനിക്ക് സമീപമുള്ള സിംഗരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ചിത്രത്തില്‍ പ്രവര്‍ത്തിച്ച 130 ഓളം അണിയറപ്രവര്‍ത്തകര്‍ക്ക് കീര്‍ത്തി സ്വര്‍ണ നാണയം സമ്മാനം നല്‍കിയിരുന്നു. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ