'നാന്‍സി റാണി' റിലീസ് ചെയ്യില്ല? പ്രതിഫലം ലഭിച്ചിട്ടില്ല, കേസ് നല്‍കി ടെക്നീഷ്യന്‍മാര്‍; സിനിമ വീണ്ടും കുരുക്കില്‍

‘നാന്‍സി റാണി’ സിനിമയുടെ റിലീസ് പ്രതിസന്ധിയില്‍. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി അഹാന കഴിഞ്ഞ ദിവസം പ്രതികരിച്ചത് ചര്‍ച്ചയായിരുന്നു. അഹാന പറഞ്ഞതെല്ലാം ശരിയാണെന്നും സിനിമയ്‌ക്കെതിരെ തങ്ങളും കേസ് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരും ടെക്‌നീഷ്യന്‍മാരും.

തങ്ങള്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് സിനിമയിലെ ചില ടെക്നീഷ്യന്‍മാര്‍ സൗത്ത്‌ലൈവിനോട് പ്രതികരിച്ചിരിക്കുന്നത്. ”സിനിമയുടെ ഷൂട്ട് നീണ്ടു നീണ്ട് പോയി. സംവിധായകന്‍ എപ്പോഴും മദ്യപാനമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാരും അയാള്‍ക്കൊപ്പം മദ്യപിക്കും. സംവിധായകന്‍ നോര്‍മലായിട്ടുള്ള ഒരു ദിവസം പോലും ഇല്ലായിരുന്നു. അങ്ങനെ ഷൂട്ട് ഡിലേ ആയി. രാവിലെ 9 മണിക്ക് ഷൂട്ടിന് സെറ്റ് ചെയ്താലും വൈകിട്ട് 4 മണിക്കോ 5 മണിക്കോ തുടങ്ങുകയുള്ളു.”

”ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും അത് എതിര്‍ത്തു. ആദ്യത്തെ രണ്ട് ഷെഡ്യൂള്‍ ഓകെയായിരുന്നു. മൂന്നാമത്തെ ഷെഡ്യൂള്‍ മുതല്‍ എല്ലാം മാറി. പിന്നെ സ്‌ക്രിപ്റ്റ് മൊത്തം പൊളിച്ചു, ആദ്യം പറഞ്ഞ കഥയൊന്നുമല്ല പിന്നീട് സിനിമയായത്. അഹാനയുടെ അമ്മയെ വിളിച്ച് മോശമായി സംസാരിച്ചതു കൊണ്ട്, ഞാന്‍ ഡബ്ബിങ്ങിന് വരില്ലെന്ന് അഹാന പറയുകയായിരുന്നു. അങ്ങനെയാണ് വേറെ ആളെ വച്ചിട്ട് ഡബ്ബ് ചെയ്യിപ്പിക്കുന്നത്” എന്നാണ് ഒരു ടെക്‌നീഷ്യന്റെ പ്രതികരണം.

”ഒരുപാട് പേര്‍ക്ക് കാശ് കിട്ടാനുണ്ട്. എനിക്ക് മൂന്ന് ലക്ഷം കിട്ടാനുണ്ട്. ഞാന്‍ കേസ് കൊടുത്തു. പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ചപ്പോള്‍ എഡിറ്റ് തീര്‍ന്ന് പടം റിലീസ് ആകുന്നതിന് മുമ്പ് സെറ്റില്‍ ചെയ്യാമെന്ന് സംവിധായകന്‍ പറഞ്ഞു. ഇതിനിടെ സംവിധായകന്‍ അന്തരിച്ചു. അങ്ങനെ ഞാന്‍ പ്രൊഡ്യൂസറെ വിളിച്ചു. പ്രൊഡ്യൂസര്‍ അമേരിക്കയിലാണ്, അദ്ദേഹം വരുമ്പോള്‍ തീരുമാനം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്” എന്നാണ് സിനിമയുടെ ക്യാമറാ ടെക്‌നീഷ്യരില്‍ ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, അഹാന സിനിമയുടെ പ്രമോഷന് എത്താതിരുന്നത് സംവിധായകന്‍ ഭാര്യ വിമര്‍ശിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. 2023 ഫെബ്രുവരി 25ന് ആയിരുന്നു മഞ്ഞപ്പിത്തം ബാധിച്ച് ജോസഫ് മനു ജെയിംസ് അന്തരിച്ചത്. മാനുഷിക പരിഗണന നല്‍കിയെങ്കിലും അഹാനയ്ക്ക് പ്രമോഷന്‍ പരിപാടിക്ക് എത്താമായിരുന്നു എന്നായിരുന്നു സംവിധായകന്റെ ഭാര്യ നൈന പ്രസ് മീറ്റില്‍ പറഞ്ഞത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ