നല്ലിടയാ.... താക്കോലിലെ ആദ്യ ഗാനമെത്തി

ഇന്ദ്രജിത്ത്മുരളി ഗോപി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന താക്കോല്‍ സിനിമയിലെ ആദ്യ ഗാനമെത്തി. നല്ലിടയാ എന്നു തുടങ്ങുന്ന ഗാനം മഞ്ജു വാരിയര്‍ ആണ് ഔദ്യോഗികമായി റിലീസ് ചെയ്തത്.

മൃദുല വാര്യരും നിവാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ ആണ് സംഗീതം. രചന റഫീഖ് അഹമ്മദ്. ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന ഷാജി കൈലാസിന്റെ മകന്‍ റുഷിനാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന താക്കോല്‍ പാരഗണ്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ ഷാജി കൈലാസ് നിര്‍മിക്കുന്നു.

ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളിയായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നു. ഇനിയ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, ലാല്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍, ഡോ.റോണി, മീര വാസുദേവ് തുടങ്ങി താര നിരതന്നെ ചിത്രത്തിലുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം നല്‍കുന്നു. ആല്‍ബി ഛായാഗ്രഹണവും, ശ്രീകാന്ത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്