നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു; ചികിത്സാ സഹായം തേടി കുടുംബവും താരങ്ങളും

വാഹനാപകടത്തില്‍ പരിക്കേറ്റ് മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നില ഗുരുതരമായി തുടരുന്നു. ഇപ്പോഴും നകുലിന്റെ ബോധം തെളിയാത്തതാണ് ഏവരെയും ആശങ്കപ്പെടുത്തുന്നത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ച് കഴിഞ്ഞ മാസം അഞ്ചിനാണ് അപകടമുണ്ടായത്. നടനും സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

നകുലിന്റെ ചികിത്സയ്ക്കായി സഹായം തേടി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാസത്തിലേറെയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന നകുലിന്റെ ചികിത്സയ്ക്കായി വന്‍ തുക വേണ്ടിവരുന്നതോടെയാണ് കുടുംബം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സഹായം അഭ്യര്‍ത്ഥിച്ച് സിനിമ താരങ്ങളായ അഹാന കൃഷ്ണനും സാനിയ ഇയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്.

നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടന്‍ അശ്വിന്‍ മേനോന്‍ പറയുന്നത്: “മധുരൈ ആശുപത്രിയില്‍ ഇപ്പോഴും ഒബ്‌സര്‍വേഷനിലാണ്. കണ്ണുപോലും തുറക്കാത്തതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് ആരോഗ്യാവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയാനാകില്ല. ചികിത്സ തുടങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. അവന്റെ ഇന്‍ഷുറന്‍സും സേവിങ്‌സുമൊക്കെയായി ഉണ്ടായിരുന്ന ഏഴ് ലക്ഷം മതിയാകില്ല. ചികിത്സക്കായി ഇനിയും 12 ലക്ഷം രൂപയോളം ആവശ്യമാണ്. നകുലിന്റെ ജീവിതം തിരിച്ചുകിട്ടാന്‍ ഞങ്ങളെ സഹായിക്കൂ. നമ്മള്‍ എത്രത്തോളം സഹായിക്കുന്നുവോ അത്രത്തോളം വിദഗ്ധ ചികിത്സ അവന് ഡോക്ടര്‍മാരില്‍ നിന്നും ലഭിക്കും.”

തിരുവനന്തപുരത്തു നിന്ന് കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് നകുല്‍. മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടിയില്‍ നകുല്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്