എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ പണം നഷ്ടമായി; പരാതിയുമായി നഗ്മ

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍.

ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവച്ചില്ല.

തനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു, ഭാഗ്യവശാല്‍, വലിയ തുക നഷ്ടമായില്ല എന്നാണ് നഗ്മ മാധ്യമങ്ങളോട് പറഞ്ഞത്. നഗ്മയെ കൂടാതെ അവതാരക ശ്വേതാ മേമന്‍ ഉള്‍പ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ്‌വേര്‍ഡും ഇവര്‍ വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും ഒടിപി ചോദിക്കുകയും ചെയ്തു. പിന്നാലെയാണ് പണം നഷ്ടമായത് എന്നാണ് ശ്വേത പറഞ്ഞത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം