തിയേറ്ററില്‍ ഗംഭീര വിജയം നേടിയും ഗംഭീര ഫ്‌ളോപ്പ് ആയും മലയാള സിനിമകള്‍; ഇനി ഒ.ടി.ടിയില്‍ കാണാം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമ ഒ.ടി.ടിയില്‍ എത്തിയിരിക്കുകയാണ്. ഏപ്രില്‍ 11ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സോണി ലിവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് പിന്നാലെ ജൂണില്‍ രണ്ട് സിനിമകള്‍ കൂടി ഒ.ടി.ടിയിലെത്താന്‍ പോവുകയാണ്.

ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രം ‘നടികര്‍’ ജൂണ്‍ 27ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ വേഷമിട്ടത്. എന്നാല്‍ 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം വന്‍ ഫ്‌ളോപ്പ് ആയിരുന്നു. 5.39 കോടി രൂപ മാത്രമാണ് സിനിമയ്ക്ക് നേടാനായത്. നെറ്റ്ഫ്‌ളിക്‌സില്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക.

ബ്ലെസി-പൃഥ്വിരാജ് കോമ്പോയില്‍ എത്തിയ, ഏറെ ആഘോഷിക്കപ്പെട്ട ചിത്രം ‘ആടുജീവിതം’ ഉടന്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഈ മാസം തന്നെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് തീയതി ഔദ്യോഗികമായി ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടില്ല. 160 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയ കളക്ഷന്‍.

നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ‘മലയാളി ഫ്രം ഇന്ത്യ’ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രം ഈ മാസം അവസാനത്തോടെ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തിലായ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. 18.37 കോടി രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയത്.

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ‘പവി കെയര്‍ ടേക്കര്‍’ ഈ മാസം തന്നെ ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രമാണിത്. തിയേറ്ററില്‍ നിന്നും 8.05 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായിട്ടുള്ളു.

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ‘മാരിവില്ലിന്‍ ഗോപുരങ്ങള്‍’ എന്ന ചിത്രം അടുത്ത മാസമാണ് ഒ.ടി.ടിയില്‍ എത്തുക. ജൂലൈ ആദ്യവാരം ചിത്രം ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 10ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍