മുകുന്ദന്‍ ഉണ്ണി ഇനി കുറച്ചുകൂടി ക്രൂരന്‍; രണ്ടാം ഭാഗം വരുന്നു

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സിന് രണ്ടാം ഭാഗം വരുമെന്ന് വിനീത് ശ്രീനിവാസന്‍. 2024 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലെത്തും. നിര്‍മാതാവിനോട് പോലും പറയാത്ത രഹസ്യമാണ് മാധ്യമങ്ങളോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ഒരു ഐഡിയ കിട്ടി, പ്ലാന്‍ ചെയ്യുന്നു. സമയമെടുക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും പറഞ്ഞു.

2024 ല്‍ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സിന്റെ രണ്ടാം ഭാഗം ചെയ്യാന്‍ അഭിനവിന് ആലോചനയുണ്ട്. അഭി എഡിറ്റ് ചെയ്യുന്ന രണ്ടു മൂന്നു ചിത്രങ്ങളും ചിലപ്പോള്‍ മറ്റൊരു പടത്തിന്റെ സംവിധാനവും കഴിഞ്ഞിട്ട് മുകുന്ദനുണ്ണി വീണ്ടും വരും കുറച്ചുകൂടി ക്രൂരനായിട്ട് ആയിരിക്കുമോ എന്നറിയില്ല എന്തായാലും ആളുണ്ടാകും. അതുകൂടി നിങ്ങളോട് ഷെയര്‍ ചെയ്യാമെന്ന് വിചാരിച്ചാണ് ഞങ്ങള്‍ ഇങ്ങനെയൊരു പ്രസ് മീറ്റ് പ്ലാന്‍ ചെയ്തത്.”- വിനീത് പറഞ്ഞു.

ഗോദ, ആനന്ദം, യൂ ടൂ ബ്രൂട്ടസ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്. മുകുന്ദന്‍ ഉണ്ണി എന്ന ക്രൂരനായ വക്കീലായാണ് വിനീത് ചിത്രത്തില്‍ എത്തുന്നത്. സുധി കോപ്പ, സുരാജ് വെഞ്ഞാറമ്മൂട്, ആര്‍ഷ ബൈജു, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍. ജോയ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് നിര്‍മാണം.

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ പ്രദീപ് മേനോന്‍, അനൂപ് രാജ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍ രാജ് കുമാര്‍ പി, കല വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍ രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ ആന്റണി തോമസ് മംഗലി, വേഷവിധാനം ഗായത്രി കിഷോര്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ് ശ്രീക് വാരിയര്‍.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ