ഒരു കൊട്ട പെങ്ങന്മാരുമായി മുഹ്‌സിന്‍ പരാരി; എല്‍ ക്ലാസിക്കോ വരുന്നു

തല്ലുമാല എന്ന ഹിറ്റ് സിനിമക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരി. ‘എല്‍ ക്ലാസിക്കോ’ എന്നാണ് സിനിമക്ക് താല്‍ക്കാലികമായി നല്‍കിയ പേരെന്നും മുഹ്‌സിന്‍ അറിയിച്ചു. സംവിധായകനായ സകരിയക്ക് കൂടെയാകും അടുത്ത സിനിമയെന്നും ഒരു കൊട്ട പെങ്ങന്‍മാരുടെ കഥയാകും അടുത്ത ചിത്രമെന്നും മുഹ്‌സിന്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറഞ്ഞു.

മുഹ്‌സിന്‍ പരാരിയുടെയും അഷ്‌റഫ് ഹംസയുടെയും തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ ഒരുക്കിയ തല്ലുമാല ആഗോള വ്യാപകമായി 71.36 കോടി ബിസിനസ് കരസ്ഥമാക്കിയിരുന്നു. ടോവിനോ തോമസും കല്യാണി പ്രിദയര്‍ശനും നായികാനായകന്‍മാരായ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുഖ്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

ഇര്‍ഷാദ് പരാരി സംവിധാനം ചെയ്ത് ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മുഹ്‌സിന്‍ ഭാഗമാകുന്ന ഏറ്റവും പുതിയ പ്രൊജക്ട്. ‘അയല്‍വാശി’ എന്ന് പേരിട്ട ചിത്രത്തിന്റെ സഹ നിര്‍മാതാവായാണ് മുഹ്‌സിന്‍ എത്തുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ