2025ൽ ഈ സിനിമകൾ പൊളിച്ചടുക്കുമോ?

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2025 ആവേശകരമായ ഒരു വർഷമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ പോകുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെയാണ് ഇനി വരാൻ പോകുന്നത്. താരനിബിഡമായ പ്രോജക്ടുകൾ മുതൽ പുതിയ കഥകൾ, ഹൃദയസ്പർശിയായ പ്രണയകഥകൾ, ത്രില്ലറുകൾ തുടങ്ങിയവയാണ് കണ്മുന്നിലേക്ക് വരാൻ പോകുന്നത്. പ്രമുഖ സംവിധായകരും അഭിനേതാക്കളും ഒന്നിക്കുന്ന സിനിമകളിലെ വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൂടെ പ്രിയ താരങ്ങളുടെ തിരിച്ചുവരവിനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൗതുകമുണർത്തുന്ന ടീസറുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം തന്നെ ജിജ്ഞാസ ഉണർത്തി കഴിഞ്ഞു. 2025-ലെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാളം സിനിമകൾ നോക്കാം…

മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനായി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ എത്തും. പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് എമ്പുരാൻ പുറത്തുവരുന്നതെന്നാണ് മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞത്.

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റേച്ചൽ’. ഇറച്ചിവെട്ടുകാരിയായി വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. എബ്രിഡ് ഷൈനിനൊപ്പം രാഹുൽ മണപ്പാട്ടും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹണി റോസിനെ കൂടാതെ ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ടർബോ ജോസിന് ശേഷം മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ഗംഭീര ആക്ഷൻ സിനിമയാണ് ‘ബസൂക്ക’. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

2018, എആർഎം എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ നായകാനാകുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി. ‘ഐഡന്റിറ്റി’യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. വിനയ് റായ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫോറെൻസികിന് ശേഷം അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത മലയാളം ആക്ഷൻ-ത്രില്ലർ ചിത്രമാണ് ഐഡന്റിറ്റി.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ മുന്നിൽ നിൽക്കുന്ന ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’. റോജിൻ തോമസ് സംവിധാനം ചെയ്ത കത്തനാരിൽ അനുഷ്‌ക ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്. മമ്മൂട്ടി കമ്പാനിയുടെ കീഴിൽ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഡോ. നീരജ് രാജനും ഡോ. ​​സുരേഷ് രാജനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രമാണ് തുടരും. ശോഭനയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഫാമിലി ഡ്രാമ ഴോണറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും.

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’ സ്കന്ദ സിനിമാസിൻ്റെയും കിംഗ്‌സ്‌മെൻ എൽഎൽപിയുടെയും സഹകരണത്തോടെ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരുടെ കൈകളിലാണ് നിർമ്മാണം.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്