രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിയുടേതായി പുറത്തിറങ്ങിയ മോണിക്ക സോങ് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗാനരംഗത്തിൽ പൂജ ഹെഗ്ഡെയ്ക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ആടിതകർത്തു. ഇൻസ്റ്റഗ്രാമിൽ നിരവധി റീൽസുകളാണ് മോണിക്ക ഗാനത്തിന്റെതായി വന്നത്. ഈ പാട്ട് ഒറിജിനൽ മോണിക്ക ബെല്ലൂച്ചിയ്ക്കുള്ള ട്രിബ്യുട്ട് ആണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗാനം സാക്ഷാൽ മോണിക്ക ബെലൂച്ചിക്ക് ഇഷ്ടമയെന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. നടി പൂജ ഹെഗ്ഡെയുമായുള്ള അഭിമുഖത്തിൽ ഫിലിം ക്രിട്ടിക് ആയ അനുപമ ചോപ്രയാണ് ഇതേകുറിച്ച് വെളിപ്പെടുത്തിയത്.
കൂലിയിലെ ഗാനം മോണിക്ക ബെലൂച്ചി കണ്ടെന്നും അത് ഇഷ്ടമായെന്നും പറഞ്ഞതായി അനുപമ ചോപ്ര പൂജയെ അറിയിച്ചു. ‘ഞാൻ മോണിക്ക സോങ്ങിന്റെ ലിങ്ക് മാരാകേഷ് ഫിലിം ഫെസ്റ്റിവലിന്റെ ഹെഡ് ആയ മെലിറ്റ ടോസ്കാന് അയച്ചു കൊടുത്തിരുന്നു. അവർക്ക് മോണിക്ക ബെല്ലൂച്ചി ഉൾപ്പെടെ ഹോളിവുഡിലെ പ്ലേ അഭിനേതാക്കളുമായും നല്ല അടുപ്പമാണ്. മോണിക്കയ്ക്ക് ഈ ഗാനം ഇഷ്ടമായി എന്ന് എനിക്ക് റിപ്ലൈ വന്നു’, അനുപമ ചോപ്ര വെളിപ്പെടുത്തി.
ഇതിന് മറുപടിയായി മോണിക്ക ബെലൂച്ചിക്ക് പാട്ട് ഇഷ്ടമായെന്ന് അറിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പൂജ ഹെഗ്‌ഡെ പ്രതികരിച്ചു. തനിക്ക് അവരെ വളരെ ഇഷ്ടമാണെന്നും മോണിക്ക ബെലൂച്ചിക്ക് ഈ പാട്ട് ഇഷ്ടമായെന്ന് അറിഞ്ഞതിൽ വളരെ സന്തോഷമെന്നും നടി പറഞ്ഞു. കൂലിയിലെ പാട്ട് കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഒരുപാട് തമിഴ് ആരാധകർ മോണിക്ക ബെലൂച്ചിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്യാറുണ്ടായിരുന്നു’, പൂജ ഹെഗ്‌ഡെ പറഞ്ഞു.
ലോക പ്രശസ്തയായ ഇറ്റാലിയൻ നടിയാണ് മോണിക്ക ബെല്ലൂച്ചി. ഹോളിവുഡ്, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. മലീന സ്കോർഡിയ ഇൻ മലീന (2000) എന്ന ചിത്രമാണ് ഇവരെ കൂടുതൽ പ്രശസ്തയാക്കിയത്.