ഇന്ത്യൻ ബോക്‌സ് ഓഫീസിലെ 3691 കോടി നേട്ടത്തിൽ മുന്നിൽ മോളിവുഡും ; മലയാള സിനിമയ്ക്ക് ഈ വർഷം മികച്ച മുന്നേറ്റം നടത്താൻ സാധിച്ചതായി റിപ്പോർട്ട്

വിവിധ ഭാഷകളിലായി വമ്പൻ റിലീസുകൾ അടക്കം നിരവധി ചിത്രങ്ങളാണ് ഈ വർഷം പകുതിയോടെ എത്തിയത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലായി 3691 കോടി രൂപ ഇന്ത്യൻ ബോക്സ് ഓഫീസിലേക്ക് എത്തിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിലേക്കെത്തിയ വരുമാനത്തിന് 19 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഈ വർഷത്തെ ഇന്ത്യൻ ബോക്സ് ഓഫീസ് റവന്യൂവിൽ 39 ശതമാനം ബോളിവുഡിൽ നിന്നാണ് എത്തിയിരിക്കുന്നത്. 22 ശതമാനം ഷെയർ തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നുള്ളതാണ്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് തമിഴ് ഇൻഡസ്ട്രിയാണ്. തമിഴകത്തിന് 17 ശതമാനമാണ് ഉള്ളത്. മലയാളം ഇൻഡസ്ട്രിക്ക് 13 ശതമാനം ഷെയറാനുള്ളത്.

ഈ വർഷം മലയാളം സിനിമയ്ക്ക് മികച്ച മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്ന് ഓർമാക്സ് മീഡിയയുടെ കണക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കും. തമിഴ് ഇൻഡസ്ട്രിയെക്കാൾ നാല് ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇത്തവണ മലയാളത്തിനുള്ളത്. അത് മാത്രമല്ല, കഴിഞ്ഞ വർഷത്തേക്കാളും ഇന്ത്യൻ ബോക്സ് ഓഫീസിൽ മലയാള സിനിമയുടെ ഷെയറും വർധിച്ചിട്ടുണ്ട്. റെക്കോർഡുകൾ സ്വന്തമാക്കിയ എമ്പുരാൻ, തുടരും എന്നീ സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനം ഇതിൽ ഗുണം ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ