ക്രിസ്മസിന് മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടമില്ല; ബിഗ് ബ്രദറിന്റെ റിലീസ് മാറ്റി?

താരരാജാക്കന്മാരുടേതായി അണിയറയില്‍ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് ഷൈലോക്കും ബിഗ്ബ്രദറും. ഷൈലോക്കില്‍ മമ്മൂട്ടി നായകനാകുമ്പോള്‍ ബിഗ് ബ്രദറിലൂടെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഇരുചിത്രങ്ങളും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാല്‍ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു. എന്നാലിപ്പോള്‍ ബിഗ് ബ്രദര്‍ ഡിംസംബറില്‍ റിലീസിന് എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ വൈകുന്നതാണ് കാരണം. ചിത്രം ജനുവരിയിലാകും തിയേറ്ററുകളിലെത്തുക.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സിദ്ദിഖിന്റെ എസ്. പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെ ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്