മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് മോഹന്‍ലാലിന്. ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയില്‍ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കി. ‘ബറോസ്’ എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.

നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമ്മയും ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിയില്‍ പെട്ട കുട്ടികളെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് കലാഭവന്‍ മണിയുടെ സ്വപ്നമായിരുന്നു അതിന്റെ തുടക്കമാണ് ഇതന്നും കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ജിജോ പൂന്നൂസ് ആണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ വലിയ കൈയ്യടി നേടാനായില്ല. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയമായിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'